Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചി ഇൻഫോപാർക്കിൽ ആക്സിയ ടെക്‌നോളജീസ്;  150 ലേറെ തൊഴിൽ അവസരങ്ങൾ

ഓട്ടോമോട്ടീവ് രംഗത്തെ മുൻനിര ബ്രാന്റായ ആക്‌സിയ ടെക്നോളജീസ് അവരുടെ പ്രവർത്തനങ്ങൾ കൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്‌സിയ ടെക്‌നോളജീസ് കൊച്ചിയിൽ ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ 2 ലാണ് പുതിയ ഓഫീസ് തുറക്കുന്നത്. 12,563 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ ഓഫീസ്. കൊച്ചിയിലേക്ക് പ്രവർത്തനം വ്യാപിക്കുന്നതോടെ 150 പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും.
കോവിഡ് കാലം ഐടി വ്യവസായത്തിൽ ആഘാതം ഉണ്ടാക്കിയെങ്കിലും ഈ മേഖലയിൽ തൊഴിലവസരങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ടാണ് ആക്‌സിയ ടെക്‌നോളജീസ് മുന്നോട്ട് പോകുന്നത്. രണ്ട് പ്രോജക്ടുകളിലാണ് കൊച്ചി സെന്റർ തുടക്കത്തിൽ പ്രവർത്തിക്കുന്നത്. കൂടാതെ പ്രമുഖ സർവകലാശാലകളിൽ നിന്നുമുള്ള കഴിവുള്ള ബിരുദധാരികളെ സോഫ്റ്റ്വെയർ എൻജിനീയർ, പ്രൊഡക്റ്റ് മാനേജർ, സിസ്റ്റം ആർക്കിടെക്റ്റസ്, സോഫ്റ്റ്വെയർ ആർക്കിടെക്റ്റ്‌സ് തുടങ്ങി നിരവധി തസ്തികകളിലേക്ക് ഉൾപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനൊപ്പം അവരുടെ കരിയറിന്റെ വളർച്ചയെയും കൂടുതൽ പഠനങ്ങളെ പ്രോത്സാഹിപ്പിക്കാനും ആക്‌സിയ പ്രതിജ്ഞാബദ്ധമാണ്. ജീവനക്കാർക്ക് ഏറ്റവും നല്ല തൊഴിൽ അന്തരീക്ഷവും പിന്തുണയും ഉറപ്പാക്കി കൊച്ചിയിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ മേഖല ഉയർന്ന ആവശ്യകതയുള്ള  മേഖലയാണ്.  ലോകത്തിലെ മുൻനിര ഓട്ടോമൊബൈൽ നിർമാതാക്കളായ ബിഎംഡബ്ല്യൂ ഉൾപ്പെടെയുള്ളവർക്ക് സോഫ്റ്റ്വെയർ ഡിഫൈൻഡ് കാർ സാങ്കേതിക വിദ്യക്കായുള്ള സോഫ്റ്റ്വെയർ സൊല്യൂഷനുകൾ വികസിപ്പിക്കുന്ന കമ്പനിയാണ്  ആക്‌സിയ ടെക്നോളജീസ്. അടുത്തിടെ അവർ ജർമൻ ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ സർവീസ് സ്റ്റാർട്ടപ്പായ ആർട്ടിക്ടെർൺ സൊല്യൂഷൻസ് ജിഎംബിഎച്ച് ഏറ്റെടുത്തിരുന്നു. 
ആക്‌സിയ ടെക്നോളജീസിന്റെ കൊച്ചിയിലേക്കുള്ള വിപുലീകരണം, പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരികയും മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. പുതുമ, വൈദഗ്ധ്യം, മികവിനോടുള്ള പ്രതിബദ്ധത എന്നിവ സംയോജിപ്പിക്കുന്നതിലൂടെ, ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യയുടെ ലോകത്ത്  ക്രിയാത്മകമായ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നൂതനമായ കണ്ടെത്തലുകളിലും അത്യാധുനിക സാങ്കേതിക വിദ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ആക്‌സിയ ടെക്നോളജീസ് ഈ മേഖലയിലെ ടെക് ലാൻഡ്സ്‌കേപിന് ഒരു പുതിയ മാനം കൊണ്ടുവരുന്നതിനൊപ്പം ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കൊച്ചിയെ അടയാളപ്പെടുത്തുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി.

Latest News