തായിഫ് - തുർബ, അൽഖുർമ റോഡിൽ അധ്യാപികമാർ സഞ്ചരിച്ച വാൻ ലോറിക്ക് പിന്നിലിടിച്ച് മൂന്നു അധ്യാപികമാർക്കും ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ തുർബ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി ഇവരെ പിന്നീട് തായിഫ് ആശുപത്രിയിലേക്ക് മാറ്റി. അൽഖുർമ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കിന്റർഗാർട്ടൻ സ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപികമാർ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടതെന്ന് തായിഫ് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.






