Sorry, you need to enable JavaScript to visit this website.

വയനാട് വാര്യാട് വാഹനാപകടം: പരിക്കേറ്റ്  ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മുട്ടില്‍ വാര്യാടിന് സമീപം ബസില്‍ ഇടിച്ചു തകര്‍ന്ന ഓട്ടോ
ശാരദ-

കല്‍പറ്റ-ദേശീയപാത 766ല്‍ മുട്ടില്‍  വാര്യാടിന് സമീപം ഫെബ്രുവരി 25ന് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടപ്പെട്ടി  ചുള്ളിമൂല കോളനിയിലെ ബാലന്റെ ഭാര്യ ശാരദയാണ്(50) മരിച്ചത്. ദേശീയപാതയിലേക്ക് അശ്രദ്ധമായി പ്രവേശിച്ച കാറില്‍ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചായിരുന്നു  അപകടം. ഓട്ടോ ഡ്രൈവര്‍ മുട്ടില്‍ എടപ്പെട്ടി വാക്കല്‍വളപ്പില്‍ ഷെരീഫ് (50), യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല പണിയ കോളനിയിലെ അമ്മിണി (49) എന്നിവര്‍ സംഭവദിവസം മരിച്ചിരുന്നു. ഓട്ടോയിലെ യാത്രക്കാരിയായിരുന്നു ശാരദയും. പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച ഭക്ഷ്യക്കിറ്റ് വാങ്ങി കല്ലുപാടി ട്രൈബല്‍ ഹോസ്റ്റലില്‍നിന്നു ഷെരീഫിന്റെ ഓട്ടോയില്‍ അമ്മിണിയും ശാരദയും കോളനിയിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം. കാറില്‍ തട്ടി വട്ടംകറങ്ങിയ ഓട്ടോറിക്ഷ കോഴിക്കോടുനിന്നു സുല്‍ത്താന്‍ബത്തേരിക്കുള്ള ടൗണ്‍ ടു ടൗണ്‍ ബസിലാണ് ഇടിച്ചത്. ഓട്ടോയുടെ പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മീനങ്ങാടി മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. വിജയന്‍ ശാരദയുടെ മകനാണ്.


 

Latest News