Sorry, you need to enable JavaScript to visit this website.

പാലക്കാട് സ്വദേശി പാക്കിസ്ഥാൻ ജയിലിൽ മരിച്ചു

പാലക്കാട്- കപ്പൂർ സ്വദേശിയായ മധ്യവയസ്‌കൻ പാക്കിസ്ഥാൻ ജയിലിൽ മരിച്ചു. ഇന്ന് പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറും. അതിർത്തി ലംഘിച്ചെത്തിയ മത്സ്യതൊഴിലാളി എന്ന നിലയിലാണ് പാക്കിസ്ഥാൻ പട്ടാളം സുൽഫിക്കറി(48)നെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് മരണവിവരം പോലീസിന് ലഭിച്ചത്. വർഷങ്ങളായി ദുബായിലായിരുന്നു സുൾഫിക്കർ.
 

Latest News