വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തില്‍ കത്തി വെച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്നു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം - വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി 50,000 രൂപയും രണ്ട് പവന്‍ മാലയും കവര്‍ന്നു. തിരുവനന്തപുരം ശാന്തിവിളയില്‍ വൈകീട്ട് ആറരയോടെയായിരുന്നു സംഭവമുണ്ടായത്. വീട്ടില്‍ വെള്ളം ചോദിച്ച് എത്തിയ തമിഴ് സംസാരിക്കുന്ന രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് അതിക്രമത്തിനിരയായ രമ്യ ഉണ്ണികൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ രമ്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

 

Latest News