മാര്‍ക്കറ്റില്‍ കണ്ടവരെയെല്ലാം വെടിവെച്ചു, ഏഴു വയസ്സുകാരി മരിച്ചു

പട്‌ന- പട്‌നയിലെ ദനാപൂര്‍ ദിയാന ഏരിയയിലെ ഫുതാനി മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ ഏഴുവയസ്സുകാരി വെടിയേറ്റു മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റൊരാളെ പിടികൂടാന്‍ തിരച്ചില്‍ നടത്തുകയാണ്.

പ്രദേശത്തെ ഒരു സ്ത്രീയുടെ വിവാഹ ഘോഷയാത്രയ്ക്കിടെ രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വധുവിന്റെ അയല്‍വാസികളായ പ്രതികള്‍ ഘോഷയാത്രയ്ക്കിടെ ജനക്കൂട്ടത്തിനുനേരെ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ശിവാനി കുമാരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ചികിത്സയ്ക്കായി ദനാപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികളിലൊരാള്‍ ബുധന്‍ റായ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രണ്ടാം പ്രതി അനില്‍ സാഹ് ഇപ്പോള്‍ ഒളിവിലാണ്.

ഫൂട്ടാനി മാര്‍ക്കറ്റ് ഏരിയയില്‍ ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ രണ്ട് പേര്‍ വിവേചനരഹിതമായി വെടിയുതിര്‍ത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ശിവാനി കുമാരി വെടിയേറ്റ് മരിക്കുകയും മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2 പേര്‍ക്കെതിരെ കേസെടുത്തു. പ്രതിയായ ബുധന്‍ റായിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റേയാളെ അറസ്റ്റുചെയ്യാന്‍ തിരച്ചില്‍ നടക്കുന്നു. ആയുധം വീണ്ടെടുക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു. ദനാപൂര്‍ എസ്പി അഭിനവ് ധിമാന്‍ പറഞ്ഞു. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News