Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.ആർ.എം.ജിയുടെ ലാഭം 121 മില്യൺ റിയാൽ

റിയാദ്- മലയാളം ന്യൂസ്, അറബ് ന്യൂസ് ഉൾപ്പെടെ വിവിധ മാധ്യമങ്ങളുടെ പ്രസാധകരായ എസ്.ആർ.എം.ജിയുടെ ഈ വർഷം ആദ്യപാദത്തിലെ ലാഭം 121 മില്യൺ റിയാലിലെത്തി. കഴിഞ്ഞ വർഷത്തെ ആദ്യപാദത്തേക്കാൾ 7.5 ശതമാനം അധികമാണിത്.
വരുമാനം 12.5 ശതമാനം വർധിച്ചത് കാരണം ഈ വർഷത്തെ ആദ്യപാദത്തിൽ മൊത്തം ലാഭം വർധിച്ചതായി കമ്പനി തദാവുലിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. മുൻവർഷത്തേക്കാൾ പ്രവർത്തന ചെലവ് വർധിച്ചിട്ടുണ്ടെങ്കിലും ചില പദ്ധതികൾ പ്രഖ്യാപിച്ച രീതിയിൽ തന്നെ നടന്നതിനാലാണ് ലാഭവിഹിതം വർധിച്ചത്. വരുമാനം 12.7 ശതമാനം കുറയുമ്പോഴും ലാഭം 5.2 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 786.3 മില്യൺ റിയാൽ ആയിരുന്നു വരുമാനം. ഇക്കുറിയത് 884.6 മില്യൺ റിയാലായി ഉയർന്നതായി കമ്പനി വ്യക്തമാക്കി.

Latest News