വരള്‍ച്ച പ്രതിരോധം: തൊഴിലുറപ്പു പദ്ധതിയില്‍ 28 കുളങ്ങള്‍കൂടി നിര്‍മിച്ചു

കല്‍പറ്റ-വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴിലുറപ്പു പദ്ധതിയില്‍ വയനാട്ടില്‍ 28 കുളങ്ങള്‍ കൂടി നിര്‍മിച്ചു. നേരത്തേ 27 കുളങ്ങള്‍ നിര്‍മിച്ചിരുന്നു. പുതുതായി പണിത കുളങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറ പഞ്ചായത്തിലെ  വാളലില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി.കെ. നസീമ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ. വസന്ത, ബ്ലോക്ക് ഡിവിഷന്‍ അംഗം ജോസ് പാറപ്പുറം, പഞ്ചായത്ത് അംഗങ്ങളായ അനിത ചന്ദ്രന്‍, പുഷ്പ സുന്ദരന്‍, പഞ്ചായത്ത് സെക്രട്ടറി സി.സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ഭൂഗര്‍ഭ ജലനിരപ്പിലുണ്ടായിട്ടുള്ള കുറവ് പരിഹരിക്കുന്നതിന് കുളം, തടയണ, മഴക്കുഴി നിര്‍മാണം, കിണര്‍ റീ ചാര്‍ജിംഗ് തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തുന്നുണ്ട്.

 

 

Latest News