Sorry, you need to enable JavaScript to visit this website.

പൊന്നമ്പലമേട്ടിലെ വിവാദ പൂജ, ഒരാൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട-പൊന്നമ്പലമേട്ടിൽ  പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പൂജയുടെ ഇടനിലക്കാരൻ ചന്ദ്രശേഖരനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇടുക്കി ആനവിലാസത്ത് നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് മൂഴിയാർ പോലീസ് കേസെടുത്തിരുന്നത്. വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
പൂജാരി നാരായണൻ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്നാട്ടിൽ തെരച്ചിൽ നടത്തുന്നുണ്ട്. പോലീസിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചു. വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പൊന്നമ്പലമേട്. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണിത്. മകരവിളക്ക് തെളിക്കുന്ന തറയിൽ വച്ചാണ് പൂജ ചെയ്തത്.നാരായണൻ ഉത്തരേന്ത്യയിലേക്ക് കടന്നതായാണ് പോലീസ് നിഗമനം.

Latest News