Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബസ് വെയ്റ്റിംഗ് ഷെഡ്ഡിന് മുകളിലേക്ക് തെങ്ങ് വീണ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു 

കൽപറ്റ - ബസ് വെയ്റ്റിംഗ് ഷെഡ്ഡിന് മുകളിലേക്കു തെങ്ങ് കടപുഴകി വീണ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. വയനാട് കൽപറ്റ പുളിയാർമല ഗവ. ഐ.ടി.ഐയിലെ വിദ്യാർത്ഥിയും കാട്ടിക്കുളം പനവല്ലി ചൂരംപ്ലാക്കൽ ഉണ്ണിയുടെ മകനുമായ സി.യു നന്ദുവാ(19)ണ് മരിച്ചത്. തലയ്ക്കു ഗുരുതര പരുക്കേറ്റ നന്ദുവിനെ ആദ്യം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ, മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സയിലിരിക്കെയാണ് മരണം.
 ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടമുണ്ടായത്. കോളജ് വിട്ടശേഷം വീട്ടിലേക്കു പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു നന്ദുവും സഹപാഠികളും. അതിനിടെയുണ്ടായ കനത്ത കാറ്റിലും മഴയിലും ബസ് ഷെൽട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. സഹപാഠികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
 

Latest News