Sorry, you need to enable JavaScript to visit this website.

ബന്ധുക്കളായ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു; ഒരാൾ നീന്തി രക്ഷപ്പെട്ടു 

മാവേലിക്കര - മാവേലിക്കര വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപം വെള്ളത്തിൽ മുങ്ങി രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ നീന്തി രക്ഷപ്പെട്ടു. 
 തറാൽ വടക്കേതിൽ അഭിമന്യു (15), ആദർശ് (17) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ മൂന്നു പേരും ഒരുമിച്ച് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിൽ മൂന്നാമൻ നീന്തി രക്ഷപ്പെടുകയായിരുന്നു. വേനലവധിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളുടെ മുങ്ങിമരണങ്ങൾ വർധിച്ചുവരികയാണ്.

Latest News