ബീഡ്- മഹാരാഷ്ട്രയില്‍ വിധവയെ എട്ടു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നു. ഇപ്പോള്‍ മാത്രമാണ് യുവതി ധൈര്യം സംഭരിച്ച് പോലീസില്‍ പരാതിപ്പെട്ടതെന്ന് പറയുന്നു. യുവതിയെ ഇത്രയും കാലും ഒറ്റക്കും സംഘം ചേര്‍ന്നും പീഡിപ്പിച്ച ഏഴു പേര്‍ക്കായി ബീഡ് പോലീസ് അന്വേഷണം ആരംഭിച്ചു.
എട്ട് വര്‍ഷത്തിലേറെയായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഒറ്റയ്‌ക്കോ കൂട്ടമായോ ആവര്‍ത്തിച്ച് പീഡിപ്പിച്ചവരുടെ പേരുകള്‍ ഇരയായ യുവതി പോലീസിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2014 മുതലാണ് അന്ന് 24 വയസ്സുള്ള വിധവയെ പീഡിപ്പിക്കാന്‍ ആരംഭിച്ചത്. ഒരു ദിവസം വൈകുന്നേരം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ യുവതി തന്റെ പഴ്‌സ് ഓട്ടോറിക്ഷയില്‍ മറന്നുവെച്ചു.പഴ്‌സ് നല്‍കാനെന്ന പേരില്‍ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വിധവയായതിനാല്‍ യുവതി ആരോടും പരാതിപ്പെട്ടില്ല.
പിന്നീട്, സോഷ്യല്‍ മീഡിയയില്‍ വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഓട്ടോറിക്ഷാ െ്രെഡവര്‍ സന്ദീപ് പിംഗ്ലെ പല സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി ചൂഷണം ചെയ്തു.
2015ല്‍ ഡ്രൈവര്‍ തന്റെ ബന്ധുക്കളായ ഗോരഖ് ഇംഗോളിനും സഹോദരന്‍ ബാലാജി ഇംഗോളിനും വീഡിയോ ക്ലിപ്പ് കൈമാറി. ഇവരും യുവതിയെ ഭീഷണിപ്പെടുത്താനും ബ്ലാക്ക് മെയില്‍ ചെയ്യാനും ബലാത്സംഗം ചെയ്യാനും തുടങ്ങി.
2020 ഓടെ, ഗോരഖ് ഇന്‍ഗോള്‍ തന്റെ ബൈക്കില്‍ ഹിവ്ര കുന്നുകളിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ മറ്റ് നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആറ് മണിക്കൂറിലധികം കൂട്ടബലാത്സംഗം ചെയ്തുവെന്നും പോലീസ് പറഞ്ഞു.
2021ല്‍ ഒരു ഘട്ടത്തില്‍ വിധവ ഗര്‍ഭിണിയായപ്പോള്‍ ക്ലിനിക്കില്‍ കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്തിച്ചു.
നിരന്തരമായ പീഡനങ്ങളില്‍ മടുത്ത് വിധവ ബീഡ് നഗരം വിട്ട് മജല്‍ഗാവില്‍ ഒരു റെസ്‌റ്റോറന്റ് മാനേജരായി ജോലി ചെയ്യാന്‍ തുടങ്ങി, എന്നാല്‍ പ്രതികള്‍ അവിടെയും പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചു.
ഒടുവില്‍, അവള്‍ ധൈര്യം സംഭരിച്ച്, മജല്‍ഗാവ് പോലീസില്‍ വ്യാഴാഴ്ച പരാതി നല്‍കി.
വളരെ ഗുരുതരമായ കുറ്റകൃത്യമായതിനാല്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബീഡ് സിറ്റി പോലീസിന് കൈമാറിയതായി മജല്‍ഗാവ് പോലീസ് പറഞ്ഞു.