വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്, ചില്ലിന് കേടുപാടുകള്‍ പറ്റി

കൊച്ചി -  കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സപ്രസിന് നേരെ വീണ്ടും കല്ലേറ്. ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. കല്ലേറില്‍  ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റി. രാത്രിയോടെയാണ് കല്ലേറുണ്ടായത്. ആര്‍ പി എഫ് അറിയിച്ചതിനെ തുടര്‍ന്ന് ചോറ്റാനിക്കര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. സി ആറ് കോച്ചിന് നേരെയണ് കല്ല് പതിച്ചത്.  യാത്രക്കാൃര്‍ കല്ലേറുണ്ടായ കാര്യം  ടി ടി ഇയെ അറിയിക്കുകയായിരുന്നു.  ൃ. ആര്‍ പി എഫും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിജനമായ സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്. നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.

 

Latest News