പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കുന്നതിനിടെ തീ പടർന്ന് യുവതി മരിച്ചു

ബംഗളൂരു- പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ തീ പടർന്ന് പൊള്ളലേറ്റ യുവതി മരിച്ചു. കർണാടകയിലെ തുംകൂർ ജില്ലയിലാണ് സംഭവം. ഭവ്യ എന്ന യുവതിയാണ് മരിച്ചത്. പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറക്കുന്നതിനിടെ തീ പടരുകയായിരുന്നു. 
കഴിഞ്ഞ ബുധനാഴ്ച ഭവ്യയും അമ്മ രത്‌നമ്മയും ഇരുചക്ര വാഹനത്തിൽ പമ്പിൽ പെട്രോൾ വാങ്ങാൻ എത്തിയതായിരുന്നു. പെട്രോൾ പമ്പ് ജീവനക്കാരൻ കാനിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ ഭവ്യ മൊബൈൽ ഫോൺ ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് തീ പടർന്ന് യുവതിക്കും പൊള്ളലേറ്റു. മൊബൈൽ ഫോണിന് തീപ്പിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ബംഗളൂരിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മക്കും പൊള്ളലേറ്റിട്ടുണ്ട്.
 

Latest News