Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 72.2 ശതമാനം വിദേശികളുടെ വേതനം 1500 റിയാല്‍ വരെ

റിയാദ്- സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളില്‍ 72.2 ശതമാനത്തിന്റേയും വേതനം 1,500 റിയാലും അതില്‍ കുറവുമാണെന്ന് കണക്ക്. ഈ വിഭാഗത്തില്‍ പെട്ട 55,68,001 വിദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്.
വിദേശികളില്‍ 49 ശതമാനം പേര്‍ വേതനം കുറഞ്ഞ സേവന മേഖലയിലും 30 ശതമാനം പേര്‍ നിര്‍മാണ മേഖലയിലും ജോലി ചെയ്യുന്നു. ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കാണിത്. 10,000 റിയാലും അതില്‍ കൂടുതലും വേതനം ലഭിക്കുന്ന 2,48,951 വിദേശികളാണ് സ്വകാര്യ മേഖലയിലുള്ളതെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ആകെ വിദേശ ജീവനക്കാരില്‍ 3.2 ശതമാനം ഈ ഗണത്തില്‍ പെട്ടവരാണ്.
സ്വകാര്യ മേഖലയില്‍ 77.1 ലക്ഷം വിദേശ തൊഴിലാളികളാണുള്ളത്. 5,000 റിയാല്‍ മുതല്‍ 9,999 റിയാല്‍ വരെ വേതനം ലഭിക്കുന്ന 3,33,082 വിദേശികളും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളില്‍ 4.3 ശതമാനം പേര്‍ ഈ വിഭാഗത്തില്‍ പെടുന്നു. 3,001 റിയാല്‍ മുതല്‍ 4,999 റിയാല്‍ വരെ വേതനം ലഭിക്കുന്ന 3,88,229 വിദേശികള്‍ സ്വകാര്യ മേഖലയിലുണ്ട്. വിദേശ തൊഴിലാളികളില്‍ അഞ്ചു ശതമാനം ഈ ഗണത്തിലാണ്.
മൂവായിരം റിയാല്‍ വേതനം ലഭിക്കുന്ന 1,08,603 വിദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. വിദേശ തൊഴിലാളികളില്‍ 1.4 ശതമാനം ഈ ഗണത്തില്‍ പെട്ടവരാണ്. 1,501 റിയാല്‍ മുതല്‍ 2,999 റിയാല്‍ വരെ വേതനം ലഭിക്കുന്ന 10,61,143 വിദേശികളാണുള്ളത്. ഇവര്‍ 13.8 ശതമാനമാണ്.
 

Latest News