Sorry, you need to enable JavaScript to visit this website.

തടി പിടിക്കാന്‍ കൊണ്ടുവന്ന ആനയെ കാട്ടാനകള്‍ ആക്രമിച്ചു

മണ്ണാര്‍ക്കാട്-തടി പിടിക്കാന്‍ കൊണ്ടുവന്ന് തളച്ചിട്ട ആനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. മുക്കം കൊളക്കാറ്റന്‍ സുബൈറിന്റെ ഉടമസ്ഥതയിലുള്ള മഹാദേവന്‍ എന്ന ആനയെയാണ് കാട്ടാനകള്‍ ആക്രമിച്ചത്. ഇടക്കുറുശ്ശിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തളച്ചിരിക്കുകയായിരുന്നു ആനയെ.
പുലര്‍ച്ചെ ഒരു മണിയോടെയാണ് കാട്ടാനക്കൂട്ടം തമ്പുരാന്‍ ചോലയിലെ ജനവാസ മേഖലയിലൂടെ അവിടെ എത്തിയത്. ചുള്ളിക്കൊമ്പന്റെ നേതൃത്വത്തിലാണ് ആനകള്‍ വന്നതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. രണ്ടാഴ്ചയായി ആനക്കൂട്ടം മേഖലയില്‍ കറങ്ങി നടക്കുകയാണ്. കാട്ടാനകളുടെ ആക്രമണത്തില്‍ മുന്‍കാലിനും പിന്‍കാലിനും പരിക്കേറ്റ നിലയിലാണ് നാട്ടാന. ആനയുടെ നിലവിളി കേട്ട് പാപ്പാന്‍മാര്‍ സ്ഥലത്തെത്തിയെങ്കിലും കാട്ടാനകളെ തുരത്താനായില്ല. തുടര്‍ന്ന് അവര്‍ നാട്ടുകാരെ സമീപിച്ചു. വനം വകുപ്പുദ്യോഗസ്ഥര്‍ എത്തി ഏറെ ബുദ്ധിമുട്ടിയാണ് കാട്ടാനകളെ ഓടിച്ചത്.

 

Latest News