റിയാദില്‍ മരിച്ച മലയാളികളടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നു

റിയാദ്- പതിനഞ്ച് ദിവസം മുമ്പ് റിയാദ് ഖാലിദിയയില്‍ റൂമിലുണ്ടായ അഗ്‌നിബാധയില്‍ മരിച്ച ആറു പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. മലപ്പുറം സ്വദേശികളായ വളാഞ്ചേരി തറക്കല്‍ അബ്ദുല്‍ ഹക്കീമി (31) ന്റെ മൃതദേഹം ഞായറാഴ്ച രാവിലെയും  മേല്‍മുറി കാവുങ്ങല്‍തൊടി ഇര്‍ഫാന്‍ ഹബീബി (27)ന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും. തമിഴ്‌നാട് തൃശ്‌നാപള്ളി സ്വദേശികളായ സീതാരാമന്‍ മധുരൈ (35), കാര്‍ത്തിക കാഞ്ചിപുരം (40) എന്നിവരുടെ മൃതദേഹങ്ങള്‍ ശ്രീലങ്കന്‍ എയര്‍വേസില്‍ ഞായറാഴ്ച തൃശ്‌നാപള്ളിയിലെത്തിക്കും.  മുംബൈ സ്വദേശി അസ്ഹറി (26)ന്റെ മൃതദേഹവും ഞായറാഴ്ച ശ്രീലങ്കന്‍ എയര്‍വേസില്‍ മുംബൈ വിമാനത്താവളത്തിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറും. ഗുജറാത്ത് സ്വദേശി യോഗേഷ് കുമാര്‍ രാമചന്ദ്ര (38)യുടെ മൃതദേഹം തിങ്കളാഴ്ചയാണ് എയര്‍ഇന്ത്യ വിമാനത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിക്കുക.

 

Latest News