Sorry, you need to enable JavaScript to visit this website.

കര്‍ണാടക വിജയത്തില്‍ സന്തോഷം പങ്കുവെച്ച് ഖമീസില്‍ ഒ.ഐ.സി.സി പായസവിതരണം

ഖമീസ് മുഷൈത്ത്-കര്‍ണാകടയിലെ ഉജ്വല വിജയത്തിന്റെയും  മന്ത്രിസഭാ രൂപികരണത്തിന്റേയും സന്തോഷസൂചകമായി  ഖമീസ് മുഷൈത്ത് ഒഐസിസി പ്രവര്‍ത്തകര്‍ പായസ വിതരണം നടത്തി. ഖമീസ് സഫയര്‍ ഗല്ലിയില്‍ നടന്ന പരിപാടിയില്‍ ഒഐസിസി നേതാക്കളായ റോയ്  മുത്തേടം, ദിനേശ് അല്‍ ജസീറ,അന്‍സാരി എന്നിവര്‍ നേതൃത്വം നല്‍കി.
നരേന്ദ്ര മോഡിയേയും സംഘ്പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തേയും തുറന്നു കാട്ടുന്നതില്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ്സ് വിജയിച്ചുവെന്നും ജനങ്ങള്‍ ബി. ജെ. പി. യേയും, മോഡിയുടെ നേതൃത്വത്തേയും മനസ്സിലാക്കി തുടങ്ങിയതിന്റെ മുന്നറിയിപ്പാണ്  കര്‍ണാടകയിലെ മിന്നുന്ന വിജയമെന്നും ഒ.ഐ.സി.സി ദക്ഷിണമേഖലാ പ്രസിഡണ്ട് അഷ്‌റഫ് കുറ്റിച്ചല്‍ പറഞ്ഞു.

 

Latest News