മനുഷ്യക്കടത്തിനും വേശ്യാവൃത്തിക്കും നേതൃത്വം നല്‍കിയ കുറ്റവാളിക്ക് ഇറാനില്‍ വധശിക്ഷ

ടെഹ്‌റാന്‍- മനുഷ്യക്കടത്തിനും വേശ്യാവൃത്തിക്കും നേതൃത്വം നല്‍കിയ കുറ്റവാളിയെ ഇറാന്‍ വധശിക്ഷക്ക് വിധേയനാക്കി. മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട മൂന്ന് പേരെ തൂക്കിലേറ്റി ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും വധശിക്ഷ.

'സുപ്രീം കോടതി അലക്‌സ് എന്ന ഷഹറൂസ് സോഖന്‍വാരിയുടെ ശിക്ഷ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ തൂക്കിലേറ്റി- ജുഡീഷ്യറിയുടെ മിസാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റ് പറഞ്ഞു.

ഇറാനിയന്‍ പെണ്‍കുട്ടികളെയും വിദേശികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വേശ്യാവൃത്തിയുടെ വിപുലമായ ശൃംഖല സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തതിന് സോഖന്‍വാരിക്കെതിരെ വിചാരണ നടത്തിയതായി മിസാന്‍ കൂട്ടിച്ചേര്‍ത്തു.

1983ല്‍ ഇന്ത്യ, മലേഷ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഉക്രൈന്‍, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ താമസിച്ചിരുന്ന പ്രതി ഇറാന്‍ വിട്ടിരുന്നുവെന്നും വിദേശത്തായിരിക്കെ അധികൃതര്‍ പിടികൂടി 2020ല്‍ ഇറാനിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നെന്നും ജുഡീഷ്യറി പറഞ്ഞു.

 

Latest News