Sorry, you need to enable JavaScript to visit this website.

സബ്‌സ്റ്റേഷനില്‍ പാമ്പ് കയറി, 16,000 പേര്‍ക്ക് വൈദ്യുതി മുടങ്ങി

ഓസ്റ്റിന്‍- അമേരിക്കന്‍ നഗരമായ ഓസ്റ്റിനില്‍ സബ്‌സ്‌റ്റേഷനില്‍ കയറിയ പാമ്പ് ഉപകരണങ്ങളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് 16,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങി.
സബ്‌സ്‌റ്റേഷനില്‍ കയറിയ പാമ്പ് ഉപകരണങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയതോടെ  വൈദ്യുതി നിലക്കുകയായിരുന്നുവെന്ന് ഓസ്റ്റിന്‍ എനര്‍ജി വക്താവ് മാറ്റ് മിച്ചല്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ വൈദ്യുതി തടസ്സം ഏകദേശം 16,000 ഉപഭോക്താക്കളെ ബാധിച്ചുവെന്ന് ഫാക്‌സ് 7 ഓസ്റ്റിന്‍ റിപ്പോര്‍ട്ട് ചെയ്തു.
സബ്‌സ്‌റ്റേഷനില്‍ കയറിയ പാമ്പ് കയറി സര്‍ക്യൂട്ടുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് അപകടത്തിന് കാരണമായത്. രണ്ട് മണി കഴിഞ്ഞതോടെ എല്ലാ ഉപഭോക്താക്കള്‍ക്കും വൈദ്യുതി പുനഃസ്ഥാപിച്ചു.

 

Latest News