Sorry, you need to enable JavaScript to visit this website.

കെ.വി.തോമസിന് ഒരുലക്ഷം രൂപ  പ്രതിഫലം നിര്‍ദേശിച്ച് ധനവകുപ്പ്

തിരുവനന്തപുരം-ദല്‍ഹിയില്‍ കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് മാസം ഒരു ലക്ഷംരൂപ പ്രതിഫലമായി നല്‍കാന്‍ ധനവകുപ്പിന്റെ നിര്‍ദേശം. മന്ത്രിസഭായോഗമാണ് അന്തിമതീരുമാനമെടുക്കേണ്ടത്.
ഓണറേറിയമെന്ന നിലയ്ക്കാണ് അനുവദിക്കുന്നത്. പുനര്‍നിയമനം ലഭിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കഴിച്ചുള്ള തുകയാണ് ശമ്പളമായി ലഭിക്കുക. ഓണറേറിയമായതിനാല്‍ തോമസിന് ഈ ചട്ടം ബാധകമാവില്ല. എം.പി. പെന്‍ഷന്‍ തുടര്‍ന്നും അദ്ദേഹത്തിന് വാങ്ങാം. ശമ്പളത്തിനുപകരം ഓണറേറിയമായി നല്‍കിയാല്‍ മതിയെന്ന് തോമസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിട്ട് സി.പി.എം പക്ഷത്തേക്ക് വന്നതോടെയാണ് അദ്ദേഹത്തെ നിയമിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്ന എ. സമ്പത്തിന് കാബിനറ്റ് പദവിയുണ്ടായിരുന്നു. മന്ത്രിമാര്‍ക്കെന്നപോലെ 92,423 രൂപയായിരുന്നു ശമ്പളം.

Latest News