ഗുര്‍ദാസ്പൂര്‍- പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ 55 കാരിയെ കൊലപ്പെടുത്തി മൃതദേഹം ഗട്ടറില്‍ എറിഞ്ഞ സംഭവത്തില്‍ മയക്കുമരുന്നിന് അടിമയായ പ്രതി അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
ഗുര്‍ദാസ്പൂരിലെ അവാന്‍ഖ ഗ്രാമത്തിലാണ് കമല ദേവിയെന്ന സ്ത്രീ കൊല്ലപ്പെട്ടത്. ഇതേ ഗ്രാമത്തിലെ മിഥുന്‍ എന്ന പ്രേം ചന്ദാണ് അറസ്റ്റിലായത്. സ്ത്രീയുടെ ശരീരത്തില്‍നിന്ന് രണ്ട് സ്വര്‍ണ്ണ വളകളും കമ്മലുകളും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു.
രാത്രി എട്ട് മണിയോടെ കമലാദേവി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് സംഭവം. ഇവരുടെ രണ്ട് ആണ്‍മക്കള്‍ ഇന്ത്യന്‍ നേവിയിലും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ജോലി ചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു. രണ്ട് മക്കളും ജമ്മുവിലും ചണ്ഡീഗഡിലും വെവ്വേറെയാണ് താമസിക്കുന്നത്.
കമല ദേവിയുടെ വീടിന് പുറത്ത് പ്രതിയെ അയല്‍വാസിയായ പവന്‍കുമാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചോദ്യം ചെയ്തപ്പോള്‍ പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പവന്‍ പറഞ്ഞു.






