സ്വപ്‌ന സുരേഷിനെതിരെയുള്ള എം.വി.ഗോവിന്ദന്റെ മാനനഷ്ടക്കേസ് ; സാക്ഷി വിസ്താരം ഇന്ന് തുടങ്ങും

കണ്ണൂര്‍ - സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. പരാതിക്കാരനായ എംവി ഗോവിന്ദന്റെ മൊഴി തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. മുന്‍ എ ഡി എം എ സി മാത്യു, സി പി എം ഏരിയാ കമ്മറ്റി അംഗം കെ ഗണേശന്‍ എന്നിവരെയാണ് ഇന്ന് കോടതി വിസ്തരിക്കുക. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എം വി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് എം.വി ഗോവിന്ദന്‍ മാനനഷ്ടക്കേസ് നല്‍കിയത്.

 

 

Latest News