Sorry, you need to enable JavaScript to visit this website.

മകളെ മുസ്ലിമിന് വിവാഹം ചെയ്ത് കൊടുക്കുന്ന ബി.ജെ.പി നേതാവിന്റെ കോലം കത്തിച്ചു

കോട്ദ്വാര്‍- ഉത്തരാഖണ്ഡില്‍ മകളെ മുസ്ലിം യുവാവിന്  വിവാഹം കഴിപ്പിച്ചു കൊടുക്കുന്ന ബി.ജെ.പി നേതാവിന്റെ കോലം കത്തിച്ച് സംഘ്പരിവാര്‍ സംഘടനകള്‍. ഉത്തരാഖണ്ഡിലെ പൗരി ഗഡ് വാള്‍ ജില്ലയിലെ  ജന്‍താ ചൗക്കിലാണ് ബിജെപി നേതാവ് യശ്പാല്‍ ബെനത്തിന്റെ കോലം കത്തിച്ചത്.
വിഎച്ച്പി, ഭൈരവസേന, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഇത്തരമൊരു വിവാഹത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്ന് ജില്ലാ വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് ദീപക് ഗൗഡ് പറഞ്ഞു. മുസ്ലിം മതവിശ്വാസിയെ വിവാഹം കഴിക്കുന്ന ബിജെപി നേതാവിന്റെ മകളുടെ വിവാഹ കാര്‍ഡിന്റെ ഫോട്ടോ വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം.  ഈ മാസം 28 ന് ഗുദ്ദൗദി ഏരിയയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹം.
നിലവില്‍ പൗരി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനാണ് യശ്പാര്‍ ബെനം. മുന്‍ എംഎല്‍എ ആയിരുന്ന അദ്ദേഹം നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്നയാളാണ്.
ഇദ്ദേഹത്തിന്റെ മകള്‍ ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്നു.  ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ നേതാക്കളെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.

 

Latest News