Sorry, you need to enable JavaScript to visit this website.

സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കണ്ണൂര്‍- സുഡാന്‍ ആഭ്യന്തര കലാപത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട്  സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ (48) മൃതദേഹം വീട്ടിലെത്തിച്ചു. ദല്‍ഹിയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍    എത്തിച്ച ഭൗതികശരീരം കോഴിക്കോട് വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളായ പ്രശാന്ത് രജനി എന്നിവരുടെ നേതൃത്വത്തിലുളള സംഘം
പുഷ്പചക്രം അര്‍പ്പിച്ച് ഏറ്റുവാങ്ങി.
തുടര്‍ന്ന് നോര്‍ക്ക റൂട്ട്‌സിന്റെ ആംബുലന്‍സില്‍  കണ്ണൂരിലെത്തിക്കുകയായിരുന്നു.
ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും ഏപ്രില്‍ 27 ന് ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യന്‍ മിഷനുമായും നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്ട്‌സും നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു. സുഡാനിലെ സംഘര്‍ഷസാഹചര്യത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്.

 

Latest News