ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

കൊച്ചി- സാമൂഹിക മാധ്യമങ്ങളില്‍നിന്ന് ചിത്രങ്ങള്‍ എടുത്ത ശേഷം മോര്‍ഫ് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ അയച്ച സംഭവത്തില്‍ കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ ഫാരിസിനെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായത്.
2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ഇയാള്‍ അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വിദേശത്തായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും ഇയാളുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളടക്കം പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News