കാമുകി ബന്ധം തുടരാന്‍ വിസമ്മതിച്ചു; വിവാഹിതന്‍ കീടനാശനി കുടിച്ച് മരിച്ചു

ബല്ലിയ-കാമുകി ബന്ധം തുടരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ 32 കാരനായ വിവാഹിതന്‍ ജീവനൊടുക്കി. യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് യുവതി ബന്ധം തുടരാന്‍ വിസമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവാവ് ജീവനൊടുക്കിയ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പും കീടനാശിനി കുപ്പിയും പോലീസ് കണ്ടെടുത്തതായി ഡിവൈ.എസ്.പി മുഹമ്മദ് ഫഹീം പറഞ്ഞു.
ആത്മഹത്യ ചെയ്ത യുവാവിന്റെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.

 

Latest News