മരുഭൂമിയില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി

ദമാം - റുബ്ഉല്‍ഖാലി മരുഭൂമിയിലെ ഉമ്മുഅത്‌ല എന്ന പ്രദേശത്ത് കാണാതായ സൗദി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരുഭൂമിയിലൂടെ പിക്കപ്പില്‍ സഞ്ചരിക്കുന്നതിനിടെ വഴിതെറ്റി വാഹനത്തിന്റെ ടയറുകള്‍ മണലില്‍ ആഴ്ന്ന് സൗദി പൗരന്‍ മരുഭൂമധ്യത്തില്‍ കുടുങ്ങുകയായിരുന്നു.
സൗദി പൗരനെ കാണാതായതായി മരുഭൂമികളില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തിരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന സന്നദ്ധ സംഘടനക്ക് വിവരം ലഭിക്കുകയായിരുന്നു. സംഘടനക്കു കീഴിലെ വളണ്ടിയര്‍മാര്‍ നടത്തിയ ഊര്‍ജിതമായ തിരച്ചിലിലൂടെയാണ് വെള്ളവും ഭക്ഷണവും കിട്ടാതെ ദാഹപരവശനായി മരുഭൂമിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ സൗദി പൗരനെ കണ്ടെത്തിയത്.

 

Latest News