Sorry, you need to enable JavaScript to visit this website.

നിലമ്പൂരില്‍ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു, രക്ഷപ്പെട്ടത് സാഹസികമായി

മലപ്പുറം - നിലമ്പൂരില്‍ തേനെടുക്കുന്നതിനിടെ കാട്ടിലേക്ക് പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത എന്ന 40 വയസുകാരന്റെ കാലിനാണ് കരടിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തേനെടുക്കാനായി ഇയാള്‍ കാട്ടിലേക്ക് പോകുമ്പോള്‍ തന്നെ കരടി ഇദ്ദേഹത്തിന്റെ പിന്നാലെ കൂടി. സാഹസികമായി വള്ളിയില്‍ പിടിച്ചുതൂങ്ങി മരത്തില്‍ കയറിയാണ് വെളുത്ത രക്ഷപ്പെട്ടത്. എന്നാല്‍ മരത്തില്‍ കയറുന്നതിനിടെ കരടി ഇയാളുടെ പിന്നാലെയെത്തി വലതുകാലിന്റെ തുടയില്‍ ആക്രമിക്കുകയായിരുന്നു.

 

Latest News