കോട്ടയം - അയ്മനം സ്വദേശിയായ യുവാവിനെ കോട്ടയം പ്ലാന്റേഷൻ കോർപറേഷൻ ഓഫീസിനു സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബജാജ് ഫിനാൻസ് ജീവനക്കാരനായ എബ്രുവി(26)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെയാണ് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും മൃതദേഹം പോസ്റ്റമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറിയതായും പോലീസ് പറഞ്ഞു.