Sorry, you need to enable JavaScript to visit this website.

രമേഷ് പിഷാരടി പണ്ടേ കത്തെഴുതി, 23 വര്‍ഷം മുമ്പ്

കൊച്ചി- നിയമങ്ങള്‍ സൃഷ്ടിച്ചാല്‍ മാത്രം പോരാ അത് നടപ്പാക്കുന്നതിലാണ് ഭരണസംവിധാനങ്ങള്‍ കഴിവ് തെളിയിക്കേണ്ടതെന്ന് പണ്ടെ കത്തെഴുതിയ കാര്യം ഓര്‍മിച്ച് നടന്‍ രമേഷ് പിഷാരടി. 23 വര്‍ഷം മാതൃഭൂമയില്‍ പ്രസിദ്ധീകരിച്ച കത്താണ് പിഷാരടി ഫേസ് ബുക്കില്‍ പങ്കുവെച്ചത്.
സമകാലിക വിഷയങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്ന പ്രതികരണത്തിലാണ് പിഷാരടി നിയമം നടപ്പാക്കുന്നതിലെ പോരായ്മകളെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.
2000 ജൂലൈ 19 ന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ കട്ടിംഗ് സഹിതമാണ് പിഷാരടിയുടെ കുറിപ്പ്.
''ചിലപ്പോഴെല്ലാം ഇതും ശരിയാണ്.
'മാറ്റമില്ലാത്തതായി ഒന്നേ ഉള്ളൂ മാറ്റമില്ലായ്മ'
23 വര്‍ഷം മുന്‍പുള്ള മാതൃഭൂമി ദിനപത്രം
അപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഇല്ല പത്രങ്ങളിലേക്കയക്കുന്ന അനേകം കത്തുകളില്‍ നിന്ന് ചിലതു പ്രസിദ്ധീകരിക്കും. അപകടവും ആള്‍നാശവും കഴിഞ്ഞ് പരിമിതമായ കാലത്തേക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന പൊതുസംവിധാനങ്ങളും നിയമ നിര്‍മാണവും നടത്തിപ്പും എല്ലാം...കലാലയ കാലത്തെ എന്റെ പ്രതികരണം. അന്ന് ഇതിനും 23വര്‍ഷം മുന്‍പ് ഇതേകാര്യത്തില്‍ പ്രതികരിച്ചവര്‍ എന്റെ ആവേശം കണ്ട് ഉള്ളില്‍ ചിരിച്ചു കാണും''

 

 

Latest News