24 മണിക്കൂറിനകം ആന്‍ഡമാനില്‍  മഴക്കാലമെത്തും, കേരളത്തിലും വൈകില്ല 

കോഴിക്കോട്- സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറില്‍ തെക്കന്‍ ആന്‍ഡമാന്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാലാവര്‍ഷം എത്തിചേരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി,മിന്നല്‍,കാറ്റോട് കൂടിയ മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്. മലയോരപ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 

Latest News