Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എസ് സാങ്കേതിക വിദ്യകൾ മോഷ്ടിച്ചവരിൽ ചൈനക്കാരനായ ആപ്പിൾ എൻജിനീയറും

വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ചതിനും ഉപരോധം ലംഘിച്ച് സാങ്കേതികവിദ്യ കയറ്റുമതി ചെയ്യാൻ ശ്രമിച്ചതിനും നിരവധി ചൈനീസ്, റഷ്യൻ പൗരന്മാർക്കെതിരെ അമേരിക്ക കുറ്റം ചുമത്തി. ഡ്രൈവറില്ലാ കാറുകളുടെ ഗവേഷണവും വികസനവുമായി ബന്ധപ്പെട്ട കാലിഫോർണിയ കമ്പനിയിൽനിന്ന് സോഫ്റ്റ്‌വെയർ മോഷ്ടിച്ച ആപ്പിളിലെ മുൻ സോഫ്റ്റ്‌വെയർ എൻജിനീയറും കുറ്റാരോപിതനായവരിൽ ഉൾപ്പെടുന്നു. കൂട്ട നശീകരണ ആയുധങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ഇറാന് നൽകാൻ ശ്രമിച്ചതിന് ഒരു ചൈനക്കാരനും കുറ്റാരോപിതനായി. യു.എസ് സൈനിക സാങ്കേതിക വിദ്യയും വിമാന ഭാഗങ്ങളും നേടാൻ റഷ്യയുടെ രഹസ്യാന്വേഷണ സേവനങ്ങളെ സഹായിച്ചതും മറ്റു ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നു. 
നീതിന്യായ വകുപ്പിന്റെ കീഴിലുള്ള 'ഡിസ്‌റപ്റ്റീവ് ടെക്‌നോളജി സ്‌ടൈക്ക്ര് ഫോഴ്‌സ് തയാറാക്കിയ കുറ്റപത്രങ്ങൾ അസിസ്റ്റന്റ് അറ്റോർണി ജനറൽ മാത്യു ഓൾസനാണ് പഖ്യാപിച്ചത്. വിദേശ എതിരാളികളിലേക്ക് നിർണായക സാങ്കേതികവിദ്യകളുടെ ഒഴുക്ക് തടയാൻ യു.എസ് നിയമങ്ങൾ നടപ്പിലാക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് കുറ്റപത്രം സമർപ്പിച്ചുകൊണ്ട ഓൾസെൻ പറഞ്ഞു. 2016 മുതൽ 2018 വരെ ആപ്പിളിൽ ചൈനീസ് സോഫ്റ്റ്‌വെയർ എൻജിനീയറായി പ്രവർത്തിച്ച വെയ്‌ബോ വാങി (35) നാണ് കാലിഫോർണിയയിൽ കുറ്റം ചുമത്തിയത്. 2018ൽ തന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ അമേരിക്കയിൽ നിന്ന് ചൈനയിലേക്ക് പലായനം ചെയ്ത വാങ് ആപ്പിളിൽ നിന്ന് സെൽഫ് ഡ്രൈവിംഗ് കാർ സാങ്കേതികവിദ്യയും മറ്റു വ്യാപാര രഹസ്യങ്ങളും മോഷ്ടിച്ചതായാണ് ആരോപിക്കപ്പെടുന്നത്.അമേരിക്കയുടെ ഉപരോധം ലംഘിച്ച് ഇറാനിലേക്ക് ഐസോസ്റ്റാറ്റിക് ഗ്രാഫൈറ്റ് അയക്കാൻ ശ്രമിച്ചതിന് ജോ ഹാൻസെൻ എന്നറിയപ്പെടുന്ന സിയാങ്ജിയാങ് ക്യാവോ (39) ക്ക് കുറ്റം ചുമത്തിയതായി  ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന്റെ യു.എസ് അറ്റോർണി ഡാമിയൻ വില്യംസ് പറഞ്ഞു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കുന്ന ഹൈടെക് മെറ്റീരിയലാണ് ഐസോസ്റ്റാറ്റിക് ഗ്രാഫൈറ്റെന്ന് യു.എസ് അധികൃതർ പറയുന്നു.ചൈനയിൽ ഒളിവിൽ കഴിയുന്ന ക്യാവേ്‌ക്കെതിരെ ഉപരോധം വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ബാങ്ക് തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും വില്യംസ് പറഞ്ഞു. ചൈനയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ തെക്കൻ കാലിഫോർണിയയിൽ താമസിച്ചിരുന്ന ലിമിംഗ് ലീ എന്ന 64 കാരൻ താൻ ജോലി ചെയ്തിരുന്ന രണ്ട് യു.എസ് സ്ഥാപനങ്ങളിൽ നിന്ന് സ്മാർട്ട് മാനുഫാക്ചറിംഗ് സാങ്കേതികവിദ്യ മോഷ്ടിച്ചതിന് ശേഷം ചൈനയിലെ ബിസിനസുകൾക്ക് നൽകിയതിന് അറസ്റ്റിലായതായി യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആണവ അന്തർവാഹിനികളുടെയും സൈനിക വിമാനങ്ങളുടെയും ഭാഗങ്ങൾ നിർമിക്കാനാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ലി ജോലി ചെയ്ത യു.എസ് കമ്പനികളെ കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിട്ടില്ല. 
ആണവായുധ പരീക്ഷണത്തിന് ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടെ റഷ്യയിലേക്ക് കടത്തിയതിന് ഗ്രീക്ക് പൗരനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. വഞ്ചന, ഗൂഢാലോചന, കള്ളക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട നിക്കോളാസ് ബൊഗോനിക്കോളോസ് (59) കഴിഞ്ഞയാഴ്ച ഫ്രാൻസിലാണ് അറസ്റ്റിലായത്. ഇയാളെ കൈമാറിക്കിട്ടാൻ അമേരിക്ക ശ്രമിക്കുന്നതായി ന്യൂയോർക്കിലെ ഈസ്‌റ്റേൺ ഡിസ്ട്രിക്റ്റിന്റെ യു.എസ് അറ്റോർണി ബ്രിയോൺ പീസ് പറഞ്ഞു.
അരാറ്റോസ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന കമ്പനിയുടെ തലവനായ ബൊഗോനിക്കോലോസ് റഷ്യൻ രഹസ്യാന്വേഷണ സേവനങ്ങൾ സംഘടിപ്പിക്കുന്ന കമ്പനികളുടെ ശൃംഖലയുമായി ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. റഷ്യൻ പ്രതിരോധ, സുരക്ഷാ മേഖലകളെ സഹായിക്കുന്നതിനായി യു.എസിന്റെ സൈനിക സാങ്കേതിക വിദ്യകളും ഇരട്ട ഉപയോഗ സാങ്കേതികവിദ്യകളും വഞ്ചനാപൂർവം കൈക്കലാക്കിയ ശേഷം കടത്തുകയായിരുന്നു. റഷ്യയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ, അമേരിക്കയിൽ നിന്ന് റഷ്യയിലേക്ക് സിവിലിയൻ വിമാന ഭാഗങ്ങൾ അനധികൃതമായി കയറ്റുമതി ചെയ്യാൻ ശ്രമിച്ചതിന് റഷ്യൻ പൗരൻമാരായ ഒലെഗ് പാറ്റ്‌സുല്യ, വാസിലി ബെസെഡിൻ എന്നിവരെ അരിസോണയിൽ അറസ്റ്റ് ചെയ്തതായി യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Latest News