ജെല്ലിക്കെട്ട് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി, ഇത് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമെന്നും കോടതി


ന്യൂദല്‍ഹി - തമിഴ്‌നാട്ടിലെ ജെല്ലിക്കട്ട്  നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത്  സാംസ്‌കാരിക പൈതൃകത്തിന്റെ  ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോള്‍ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ലെന്നും ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ  ബെഞ്ച് ചൂണ്ടിക്കാട്ടി.  നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ തെറ്റ് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജെല്ലിക്കെട്ടിനെതിരെ   മൃഗ സ്‌നേഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. ജെല്ലിക്കട്ട്  സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നെങ്കിലും ഇതിനെ മറിക്കടക്കാന്‍ തമിഴ്‌നാട് നിയമം കൊണ്ടു വരികയായിരുന്നു.

 

Latest News