തിരുവനന്തപുരം- പൂജപ്പുരയിലെ ഒബ്സര്‍വേഷന്‍ ഹോമില്‍ 17കാരന്‍ തൂങ്ങിമരിച്ച നിലയില്‍. ട്രെയിനില്‍ മോഷണം നടത്തിയതിന് പിടിക്കപ്പെട്ട് ഒബ്സര്‍വേഷന്‍ ഹോമിലെത്തിയ കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് കുട്ടികളെ റൂമില്‍ നിന്ന് പുറത്തിറക്കുന്ന സമയത്ത് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ 17കാരനെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെന്നാണ് ഹോമിലെ ജീവനക്കാരന്‍ അറിയിച്ചത്. തോര്‍ത്ത് ഉപയോഗിച്ചായിരുന്നു തൂങ്ങിയത്. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.