നവജാത ശിശുവിനെ മരച്ചീനി പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട- നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കവിയൂര്‍ ആഞ്ഞിലിത്താനത്ത് മരച്ചീനി കൃഷി ചെയ്യുന്ന പറമ്പിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News