സൗദിയില്‍ ചില സ്ഥലങ്ങളില്‍ വ്യാഴം വൈകിട്ട് വരെ മഴയ്ക്ക് സാധ്യത

റിയാദ്- സൗദി അറേബ്യയില്‍ ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. വ്യാഴാഴ്ച വരെ ചില പ്രദേശങ്ങളില്‍ നേരിയതോതിലോ  മിതമായോ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തികള്‍, ജിസാന്‍, അസീര്‍ എന്നിവിടങ്ങളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുണ്ടെന്നും ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

 

Latest News