പലിശരഹിത വായ്പ നല്‍കി, സ്വര്‍ണം തിരിച്ചു നല്‍കിയില്ല; രണ്ടു പേര്‍ അറസ്റ്റില്‍

മാനന്തവാടി-പലിശരഹിത വായ്പയ്ക്കു ഈടുവാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കാതെ കബളിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. കോറോത്ത് ആപ്പിള്‍ റസ്റ്റോറന്റ് നടത്തുന്ന പന്ത്രണ്ടാംമൈല്‍ സ്വദേശികളായ മാടമ്പള്ളി സലിം, സഹോദരന്‍ സിദ്ദീഖ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തട്ടിപ്പിനു ഇരകളായവര്‍ തൊണ്ടര്‍നാട്, വെള്ളമുണ്ട പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയിരുന്നു. പന്ത്രണ്ടാംമൈല്‍ സ്വദേശി മനാഫ്, കൂട്ടാളികളായ റഹീം, ജമീല എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 

Latest News