പൊതു സ്ഥലത്ത് മാലിന്യം തള്ളി; 5000 രൂപ പിഴ അടപ്പിച്ചു

തൊടുപുഴ- നഗരസഭ പരിധിയില്‍ വെങ്ങല്ലൂര്‍ - കുമാരമംഗലം റോഡില്‍  ഫയര്‍ സ്റ്റേഷനു സമീപം റോഡരികില്‍ മാലിന്യം തള്ളി. രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് മാലിന്യം നിക്ഷേപിച്ചത്. നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് സ്ഥലത്തെത്തി  മാലിന്യ പായ്ക്കറ്റുകളില്‍  നിന്നു തന്നെ നിക്ഷേപിച്ച ആളുടെ വിവരം കണ്ടെത്തി 5,000 രൂപ പിഴ അടപ്പിച്ചു.
 

 

Latest News