സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീട്ടില്‍ കവര്‍ച്ച, വേലക്കാരന്‍ അറസ്റ്റില്‍

മുംബൈ- ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മൂല്യമുള്ള വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയിലായി. പ്രതിയെ അറസ്റ്റ് ചെയ്ത മുംബൈയിലെ ഖര്‍ പോലീസ്് മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ കണ്ടെടുത്തു. അര്‍പ്പിതയുടെ വീട്ടിലെ ജോലിക്കാരനായ സന്ദീപ് ഹെഗ്‌ഡേയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസ വീട്ടില്‍ കവര്‍ച്ച നടന്നതിനെ തുടര്‍ന്ന് അര്‍പ്പിത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പട്ടതെന്നും ഇവ മേക്കപ്പ് ട്രേയിലാണ് സൂക്ഷിച്ചിരുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
അന്വേഷണത്തില്‍ കഴിഞ്ഞദിവസം വൈകിട്ടോടെ തന്നെ പ്രതി പിടിയിലായി. അര്‍പ്പിതയുടെ വീട്ടില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്തുവന്നയാളാണ് പിടിയിലായ സന്ദീപ്. ഇയാള്‍ ഉള്‍പ്പെടെ 12 പേര്‍ കഴിഞ്ഞ നാലുമാസമായി അര്‍പ്പിതയുടെ വീട്ടില്‍ ജോലി നോക്കുന്നുണ്ട്.
മുംബൈ വിലെ പാര്‍ലേ ഈസ്റ്റിലെ അംബേവാഡി ചേരിയിലെ താമസക്കാരനാണ് പപ്രതി സന്ദീപ്. മോഷണത്തിന് ശേഷം സന്ദീപ് ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. നടന്‍ ആയുഷ് ശര്‍മയാണ് അര്‍പ്പിതയുടെ ഭര്‍ത്താവ്. ആയത്, ആഹില്‍ എന്നിവരാണ് മക്കള്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News