കശ്മീരില്‍ സി.ആര്‍.പി.എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു

പുല്‍വാമ-ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍ സ്വയം വെടിവെച്ചു മരിച്ചു. പുല്‍വാമ ജില്ലയിലെ ജെഐസി അവാന്തിപുരയിലാണ് സംഭവമെന്നും സി.ആര്‍.പി.എഫ് ജവാന്‍ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിവെച്ചതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശിയാ കോണ്‍സ്റ്റബിള്‍ യോഗേഷ് അശോക് ബിര്‍ഹാഡെക്ക് ഗാര്‍ഡ് ആന്റ് സെന്‍ട്രി ഡ്യൂട്ടിയാണ് നല്‍കിയിരുന്നത്. ഫോറന്‍സി വിദഗ്ധര്‍ സ്ഥലത്തെത്തിയ ശേഷം മൃതദേഹം ശ്രീനഗര്‍ പിസിആറിലേക്ക് മാറ്റി.

 

Latest News