ദുബായ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികളില്‍നിന്ന് സ്വര്‍ണം പിടിച്ചു

കൊണ്ടോട്ടി-കരിപ്പൂരില്‍ ദമ്പതികള്‍ ഉള്‍പ്പടെ മൂന്ന് യാത്രക്കാരില്‍ നിന്ന് 2.32 കോടിയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട് കൊടുവള്ളി ഷറഫുദ്ദീന്‍-ഷമീന ദമ്പതികളില്‍ നിന്ന് 1.15 കോടിയുടെ 2148 ഗ്രാം സ്വര്‍ണമാണ് എയര്‍കസ്റ്റംസ് പിടികൂടിയത്. കുട്ടികള്‍ക്കൊപ്പം ദുബായ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടയിലാണ് സ്വര്‍ണക്കടത്ത്. 50 ഗ്രാം സ്വര്‍ണം ഷറഫുദ്ദീന്‍ ശരീരത്തിലെ രഹസ്യഭാഗത്തും 1198 ഗ്രാം സ്വര്‍ണം ഷമീന ഉള്‍വസ്ത്രത്തിലും ഒളിപ്പിച്ചാണ് എത്തിയത്.
ജിദ്ദയില്‍ നിന്നെത്തിയ കുന്ദമംഗലം സ്വദേശിനി ഷബ്‌നയില്‍ നിന്നാണ് 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വര്‍ണം കരിപ്പൂര്‍ പോലിസ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരേ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ പൊലിസ് പിടികൂടുകയായിരുന്നു.തുടര്‍ന്ന് ഇവരേ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News