ഇടക്കാല ജാമ്യത്തിന് ഇ ഡി പ്രത്യേക കോടതിയെ സമീപിക്കാന്‍ ശിവശങ്കറിനോട് സുപ്രീം കോടതി


ന്യൂദല്‍ഹി - ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇടക്കാല ജാമ്യത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനോട് സുപ്രീം കോടതി. ശിവശങ്കര്‍ സമര്‍പ്പിച്ച് ജാമ്യാപേക്ഷയിലാണ് ഉത്തരവ്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സുപ്രീം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുന്‍പ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നല്‍കണമെന്നുമുള്ള ശിവശങ്കറിന്റെ ആവശ്യം കേട്ടതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചത്. സ്ഥിര ജാമ്യത്തിനായുള്ള അപേക്ഷ സുപ്ര്ീം കോടതി കോടതി ജൂലൈയിലേക്ക് മാറ്റി. ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യം,ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ നേരത്തെ ഇ ഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ  ഇ ഡി സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തു. 

 

Latest News