Sorry, you need to enable JavaScript to visit this website.

കാട്ടാനയുടെ ആക്രമണത്തിൽ യുവ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട് - കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ വിദ്യാർത്ഥി മരിച്ചു. ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് എത്തിയ രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമാല ആണ് മരിച്ചത്. 
 ഇന്നലെ രാത്രി ഒൻപതോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കേരള-തമിഴ്‌നാട് അതിർത്തിയിൽ വച്ചായിരുന്നു സംഭവം. കാട്ടാന വിശാലിനെ എടുത്തെറിഞ്ഞ് ഗുരുതരമായ പരുക്കേൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു.
 

Latest News