ആനയ്ക്കൊപ്പമുള്ള പ്രിയങ്ക  ഗാന്ധിയുടെ ചിത്രം വൈറലായി 

ന്യൂദല്‍ഹി-കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേടിയ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഒരു ആനയുടെ ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുതിയ സുഹൃത്തെന്ന പേരില്‍ പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.
തുമ്പിക്കൈ കൊണ്ട് ആന പ്രിയങ്കയെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ചിത്രം സാമൂഹിക മാധ്യമത്തില്‍ വൈറലാണ്. ചിത്രങ്ങള്‍ പങ്കുവച്ച് മിനിറ്റുകള്‍ക്കിടെ 4,000-ല്‍ അധികം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുതിയ സുഹൃത്തുക്കളെ നേടിയെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. പാര്‍ട്ടിയുടെ വിജയത്തില്‍ പ്രശംസയുമായി നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. 224 അംഗ നിയമസഭയില്‍ 135 സീറ്റ് കോണ്‍ഗ്രസ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

Latest News