Sorry, you need to enable JavaScript to visit this website.

ആധാര്‍ കാര്‍ഡ് നഷ്ടമായാല്‍  ബേജാറാവേണ്ടതില്ല

ന്യൂദല്‍ഹി- ഇന്ത്യന്‍ പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്കിംഗ്, വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറസ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിങ്ങനെ എല്ലാ സേവനങ്ങള്‍ക്കും  ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പേര്, വിലാസം, വിരലടയാളം, ഐറിസ് സ്‌കാനുകള്‍, ചിത്രം തുടങ്ങിയവ ഇതില്‍ ഉണ്ട്. അതിനാല്‍ തന്നെ എല്ലായ്പ്പോഴും ആധാര്‍ കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കണം. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) നിയന്ത്രണത്തിലാണ് നിലവില്‍ ആധാര്‍ പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യുമെന്ന് പലര്‍ക്കും അറിയില്ല. അത് തിരികെ ലഭിക്കുന്നതിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനുമെല്ലാം ചില നടപടിക്രമങ്ങള്‍ ഉണ്ട്. വ്യക്തികള്‍ക്ക് അവരുടെ ആധാര്‍ നമ്പര്‍ വീണ്ടെടുക്കാനും അതിലൂടെ അവരുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാനും സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് യു ഐ ഡി എ ഐ.
ഓണ്‍ലൈനായി ആധാര്‍ കാര്‍ഡ് നമ്പര്‍ വീണ്ടെടുക്കാന്‍ 
യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍  ലോഗിന്‍ ചെയ്യുകയാണ് വേണ്ടത്. 
ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് ഓഫ്ലൈനായി ലഭിക്കാന്‍ യു ഐ ഡി എ ഐയുടെ ടോള്‍ ഫ്രീ നമ്പര്‍ 1800-180-1947 അല്ലെങ്കില്‍ 1947 ഡയല്‍ ചെയ്യുക.
 

Latest News