നായയെ ബൈക്കിന് പിറകില്‍ കെട്ടി കിലോമീറ്ററുകളോളം വലിച്ചിഴച്ച് യുവാവിന്റെ ക്രൂരത

മലപ്പുറം - നായയെ ബൈക്കിന് പിറകില്‍ കെട്ടി കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടു പോയി യുവാവിന്റെ ക്രൂരത.. സംഭവം കണ്ട മറ്റൊരു യുവാവ് പകര്‍ത്തിയ വീഡിയോ സേഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. മലപ്പുറം ചുങ്കത്തറയില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ബൈക്കില്‍ കെട്ടിയ കയറില്‍ ബന്ധിച്ച് നായയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ട യുവാവ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. പിന്നീട് ബൈക്കിന് മുന്നില്‍ കയറി  ഇയാളെ തടഞ്ഞു. തന്റെ വളര്‍ത്തുനായയാണെന്നും അതിനെ ഉപേക്ഷിക്കാനായി കൊണ്ടു പോകുകയാണെന്നും ബൈക്ക് യാത്രക്കാരന്‍ പറഞ്ഞു. എന്തിനാണ് കെട്ടിവലിച്ച് ക്രൂരമായി പീഡിപ്പിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ഇയാളെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി.

 

 

Latest News