തിരുവനന്തപുരത്ത് യുവതി പൊള്ളലേറ്റ് മരിച്ചു, കൈക്കുഞ്ഞ് പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം - തിരുവനന്തപുരം പുത്തന്‍തോപ്പില്‍ പൊള്ളലേറ്റ് യുവതി മരിച്ചു. ഒന്‍പത് മാസം പ്രായമായ ഇവരുടെ മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി.  പുത്തന്‍തോപ്പ് റോജാ ഡെയ്‌ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജു (23) ആണ്  മരിച്ചത്. മകന്‍ ഡേവിഡ് ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഇന്ന് രാത്രിയാണ് വീട്ടിനുള്ളിലെ കുളിമുറിയില്‍ അഞ്ജുവിനെ പൊള്ളലേറ്റ്  മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഒന്നര വര്‍ഷം മുമ്പായിരുന്നു രാജു ജോസഫ് ടിന്‍സിലിയുടെയും അഞ്ജുവിന്റെയും വിവാഹം. വെങ്ങാനൂര്‍ സ്വദേശിയാണ് അഞ്ജു. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News