ദമാം- മുൻ കോൺഗ്രസ് നേതാവ് കോഴിക്കോട് അടിവാരം കണലാട് കോമത്ത് ഇ. കെ. വിജയൻ (54) ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. രാവിലെ നെഞ്ചു വേദനയെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺഗ്രസ് മണ്ഡലം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന വിജയൻ കഴിഞ്ഞ ഒരു വർഷമായി ദമാമിലായിരുന്നു. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യ റീനയും രണ്ടു മക്കളും നാട്ടിലാണ്.