രക്ഷിതാക്കളുടെ  നെഞ്ചിലെ തീ, കേരളത്തില്‍  സ്വര്‍ണ വില വീണ്ടും കുതിക്കുന്നു 

കോഴിക്കോട്- കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80രൂപയാണ് വര്‍ദ്ധിച്ചത്. 45,400രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. മേയ് അഞ്ചിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയ സ്വര്‍ണവില, പത്ത് ദിവസത്തിന് ശേഷവും 45,000ത്തിന് താഴെ എത്തിയിട്ടില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5655 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4695 രൂപയാണ്. അതേസമയം, വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു മാസമായി 80ന് മുകളില്‍ തുടരുന്ന വെള്ളിവില ശനിയാഴ്ച മൂന്ന് രൂപ കുറഞ്ഞ് 79ലേയ്‌ക്കെത്തിയിരുന്നു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
 

Latest News